സ്ഥലം ഇതാ, പദ്ധതി കൊണ്ടുവരൂ: പുതിയ മുഖ്യമന്ത്രി വന്നിട്ടും തീരുമാനമായില്ല, എയിംസ് തൃശൂരിൽ വരണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി,

സ്ഥലം ഇതാ, പദ്ധതി കൊണ്ടുവരൂ: പുതിയ മുഖ്യമന്ത്രി വന്നിട്ടും തീരുമാനമായില്ല, എയിംസ് തൃശൂരിൽ വരണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി,

തൃശൂർ: എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി തുടർന്നും പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി .

തൃശൂരിൽ എയിംസിനായി കണ്ണായ സ്ഥലം കാർഷിക സർവകലാശാല ക്യാംപസിലുണ്ട്. കൊരട്ടിയേക്കാൾ മികച്ച സ്ഥലം ഇതാണ്. എന്നാൽ ഈ സ്ഥലം അനുവദിക്കാൻ സർക്കാർ തയാറാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

എയിംസ് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത മുൻ മുഖ്യമന്ത്രിക്ക് ശേഷം പുതിയ മുഖ്യമന്ത്രി വന്നിട്ടും സ്ഥലമെടുപ്പിൽ യാതൊരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് സുരേഷ് ഗോപി വിമർശിച്ചു. രാഷ്ട്രീയത്തിന്റെ ചില ചാഞ്ചല്യങ്ങൾ സർക്കാരിനുണ്ടോ എന്ന് സംശയിച്ചുപോകുന്നു. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് എന്ന പദ്ധതി 2015-ൽ വിഭാവനം ചെയ്ത് 2016-ലെ ബജറ്റിൽ പ്രഖ്യാപിച്ചതാണ്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം അവിടെ പോലും എയിംസ് നിർമ്മാണം തുടങ്ങി. ഗവർണ്ണറുടെ ഉറച്ച തീരുമാനമാണ് 

അതിനു പിന്നിലുണ്ടായിരുന്നത്. അത്തരം ഒരു സ്ഥിതി കേരളത്തിലുണ്ടായിരുന്നെങ്കിൽ ഇന്ന് ഇവിടെ എയിംസ് യാഥാർത്ഥ്യമായേനെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു

സ്ഥലം ഇതാ, പദ്ധതി കൊണ്ടുവരൂ' എന്ന് പറയാനുള്ള ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഇവിടെ ഉണ്ടാകണം. തൃശൂരിന് എയിംസ് കിട്ടിയില്ലെങ്കിൽ അതിനുള്ള പരിദേവനം ഉന്നയിക്കേണ്ടത് തന്നോടല്ല, മറിച്ച് കേരള സർക്കാരിനോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network