റിയാദ്: സൗദി അറേബ്യയില്‍ ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി രോഗബാധയെത്തുടര്‍ന്ന് മരിച്ചു.
കൊല്ലം പുനലൂര്‍ സ്വദേശി സജീദ് ജമാലുദ്ധീന് (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്ന്ന്സജീദ് അറസ്റ്റിലായത്. എട്ടുവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്. റിയാദില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കള്‍ കൈവശം വച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായത്. തുടര്‍ന്ന് കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു
ശിക്ഷാകാലയളവില്‍ ഒരു വര്‍ഷം പിന്നിട്ടതോടെ ജയിലില്‍ വെച്ച് രക്തം ഛര്‍ദിച്ച സജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജീദിന് പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിതമായി നേരിട്ട തടവുശിക്ഷയും മാരകരോഗവും ജീവിതത്തില്‍ വലിയ തിരിച്ചടിയാകുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യന്‍ എംബസി ലഭ്യമാക്കി. നടപടികള്‍ പൂര്‍ത്തിയായ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.