ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: സ്പെഷ്യൽ Ac ബസുകളുമായി കെഎസ്ആർടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: സ്പെഷ്യൽ Ac ബസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നു.

ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 9.30-ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. വൈകിട്ട് 7 മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍ നിന്ന് തിരികെ സര്‍വീസ് നടത്തും

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി 8.30-ന് പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കാനും തിരികെ രാത്രി 7 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയില്‍ പമ്പയില്‍ നിന്ന് സര്‍വീസ് ക്രമീകരിക്കാനുമാണ് തീരുമാനം. വിവിധ വിമാനങ്ങളില്‍ വന്നിറങ്ങുന്ന ഭക്തര്‍ക്ക് വിരിവക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാന താവളങ്ങളിലും ഒരുക്കും.

കൂടാതെ ബസ്സുകള്‍ കെഎസ്ആര്‍ടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകള്‍ വഴിയും ബുക്കുചെയ്യുവാന്‍ ക്രമീകരണം ഒരുക്കുവാനും ഗ്രൂപ്പായി ചാര്‍ട്ടഡ് ബസ്സുകള്‍ ബുക്ക് ചെയ്യുവാന്നും ക്രമീകരണം ഒരുക്കും. 

വിമാന ടിക്കറ്റുകളുടെ ബുക്കിങ് വെബ്‌സൈറ്റുകളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്കും ലഭ്യമാക്കും. ഇരു വിമാന താവളങ്ങളില്‍ നിന്നുമുള്ള വിമാന സമയ വിവരങ്ങള്‍ തത്സമയം പമ്പ ബസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കുവാനും ധാരണ ആയിട്ടുണ്ട്

ഇരു വിമാനത്താവളങ്ങളില്‍ നിന്നുമുള്ള സര്‍വീസുകള്‍ സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 വിമാനമാര്‍ഗം കേരളത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്തുന്നതിനും ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനും ഈ സര്‍വീസുകള്‍ ഏറെ സഹായകരമാകും. തീര്‍ത്ഥാടകരുടെ യാത്ര കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network