നിര്‍മല സീതാരാമന്റെ പേരില്‍ വ്യാജ എഐ വിഡിയോ; കോഴിക്കോട് സ്വദേശിക്ക് 1.41 കോടി രൂപ നഷ്ടമായി,

നിര്‍മല സീതാരാമന്റെ പേരില്‍ വ്യാജ എഐ വിഡിയോ; കോഴിക്കോട് സ്വദേശിക്ക് 1.41 കോടി രൂപ നഷ്ടമായി,

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പേരിലുള്ള വ്യാജ എഐ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്.

ഇതില്‍ വിശ്വസിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്ക് 1.41 കോടി രൂപ നഷ്ടമായതായി കോഴിക്കോട് പൊലീസ് അറിയിച്ചു.

 നടുവണ്ണൂര്‍ നോച്ചാട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്.

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എഐ വീഡിയോയാണ് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച് വീഡിയോയ്‌ക്കൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂര്‍ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്. 2025 ജൂണ്‍ ആറിനും നവംബര്‍ നാലിനും ഇടയിലുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 

ഈ സമയത്തിനകം പരാതിക്കാരന്‍ തന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 30 തവണകളായി ആകെ 1.41 കോടി രൂപയാണ് പ്രതികള്‍ക്ക് കൈമാറിയത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

ഓരോ ഘട്ടത്തിലും മികച്ച ലാഭം വാഗ്ദാനം ചെയ്താണ് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന്‍ തിരിച്ചറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് റൂറല്‍ സൈബര്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network