ആദ്യമായി കണ്ട നാൾ:എല്ലാത്തിനും കാരണം ആ കമൻ്റ്, റിമിയുടെ പ്രണയം ആദ്യം തിരിച്ചറിഞ്ഞത് ശ്വേതാ മേനോന്‍, വിവാഹത്തിനായി കാത്ത് ആരാധകര്‍,

ആദ്യമായി കണ്ട നാൾ:എല്ലാത്തിനും കാരണം ആ കമൻ്റ്, റിമിയുടെ പ്രണയം ആദ്യം തിരിച്ചറിഞ്ഞത് ശ്വേതാ മേനോന്‍, വിവാഹത്തിനായി കാത്ത് ആരാധകര്‍,

 കൊച്ചി: കഴിഞ്ഞദിവസമാണ് ഗായിക റിമി ടോമി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

റിമിയുടെ ജിം പരിശീലകനായ ലിബിൻ മാത്യുവാണ് വരൻ. ഈ മാസം മുംബയിലാണ് വിവാഹം. അടുത്ത സുഹൃത്തുക്കളോടുപോലും പറയാതിരുന്ന ഈ ബന്ധത്തെക്കുറിച്ച്‌ നേരത്തെ നടി ശ്വേത മേനോന് അറിയാമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തല്‍. അത് വ്യക്തമാക്കുന്ന ശ്വേത മേനോന്റെ ഒരു കമന്റാണ് ഇപ്പോള്‍ ആരാധകർക്കിടയില്‍ ചർച്ചയാകുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ റിമിയും ലിബിനും ഒരുമിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ശ്വേത ഇട്ട കമന്റാണ് ചർച്ചയ്ക്ക് കാരണം. എന്റെ ബെസ്റ്റ് ട്രെയിനിംഗ് പാർട്ണർ എന്ന അടിക്കുറിപ്പിനൊപ്പം ലവ് ഇമോജിയും റിമി ചേർത്തിരുന്നു. 'ഞാൻ ഇതില്‍ കൂടുതല്‍ എന്തെങ്കിലും അർത്ഥം കാണുന്നുണ്ടോ?' എന്നായിരുന്നു ശ്വേത മേനോൻ ചിത്രത്തിന് നല്‍കിയ കമന്റ്.

 ശ്വേതയാണ് ഈ പ്രണയം ആദ്യം കണ്ടുപിടിച്ചതെന്നാണ് പലരുടെയും കമന്റ്. മാർച്ചിലാണ് ലിബിനെ ആദ്യമായി കാണുന്നതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച്‌ പ്രാർത്ഥിച്ചു നിന്ന സമയത്താണ് ഒരുമിച്ചതെന്നുമാണ് റിമി ടോമി കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.

'ഒരുപാട് സന്തോഷമുണ്ട് വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കണ്ട് ഒരുപാട് പേർ സപ്പോർട്ട് ചെയ്തു. വളരെ സന്തോഷം തോന്നി. ഞാൻ ഹാപ്പിയായി ഇരിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി. ഈ മാസമാണ് വിവാഹം. വരൻ മുംബയില്‍ നിന്നാണ്. മലയാളിയാണ്. മുംബൈയില്‍ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം.

ബോഡിബില്‍ഡറും എന്റെ ട്രെയിനറുമായ ലിബിൻ മാത്യുവാണ് ചെറുക്കൻ. മാർച്ച്‌ 10നാണ് ഞങ്ങള്‍ ആദ്യം ഫോണിലൂടെ സംസാരിക്കുന്നത്. മാർച്ച്‌ 14നാണ് ആദ്യം കാണുന്നത്. ആദ്യമായി കാണുന്നതിന് മുൻപ് തന്നെ ഫോണിലൂടെ സംസാരിച്ച്‌ ഇഷ്ടത്തിലായി. ഒരാളോട് സംസാരിക്കുമ്പോള്‍ ഒരു അടുപ്പം തോന്നില്ലേ? അത് എനിക്ക് തോന്നി. 

ആദ്യം തന്നെ ഞങ്ങള്‍ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്. എന്തുവന്നാലും കൂടെ ഉണ്ടെന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്.

മുംബയിലെ ഡോംബിവ്‌ലിയിലാണ് വിവാഹം. പള്ളിയില്‍ ചെറിയ ഒരു ചടങ്ങായാണ് വിവാഹം നടത്തുന്നത്. ലിബിൻ വളരെ നല്ലൊരാളാണ്. എന്റെ മുൻ ഭർത്താവിനെക്കുറിച്ച്‌ കുറച്ച്‌ പോസ്റ്റുകള്‍ ഞാൻ കണ്ടു. അദ്ദേഹവും ഞാനും ഒരുമിച്ച്‌ എടുത്ത തീരുമാനമാണ്. ദയവ് ചെയ്ത് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'- റിമി വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network