വാഷിങ്ടണ്‍: നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം.
ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ സെനറ്റർ ജോണ്‍ ഓസോഫ് (Jon Ossoff) ജോർജിയയിലെ സെനറ്റ് സീറ്റില്‍ വിജയം നിലനിർത്തി. ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.കിഴക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളില്‍ ശക്തമായ ജനവിധി പ്രതിഫലിക്കുന്നുണ്ട്. നോർത്ത് കരോലിന സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് മുൻ ഗവർണർ റോയ് കൂപ്പറും വിജയം നേടി. ട്രംപ് വിരുദ്ധ തരംഗത്തില്‍ ജനപ്രതിനിധി സഭയില്‍ 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 32 ഇടത്താണ് റിപ്പബ്ലിക്കൻ ലീഡ്.
ട്രംപ് വിരുദ്ധ തരംഗം
നിലവിലെ ട്രംപ് ഭരണകൂടത്തോടുള്ള എതിർപ്പും ഭരണവിരുദ്ധ തരംഗവും വോട്ടെടുപ്പില്‍ പ്രകടമാണെന്നാണ് സൂചനകള്‍. യു.എസ് ജനപ്രതിനിധി സഭയിലെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്.
യു.എസ് കോണ്‍ഗ്രസിന്‍റെ നിയന്ത്രണം ആർക്കാണെന്ന് നിർണയിക്കുന്ന വോട്ടെണ്ണല്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഒഹായോ ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിച്ച ട്രംപിന്‍റെ വിശ്വസ്തൻ വിവേക് രാമസ്വാമി ഏറെ പിന്നിലാണ്. കൂടാതെ, ന്യൂ ഹാംഷെയറില്‍ ക്രിസ് പപ്പസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ആദ്യ സ്വവർഗാനുരാഗിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.