കൊല്ലം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തില്‍ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച് കോടതി.
നേരിട്ട് ഹാജരാകാനാണ് നിർദേശം. മാവേലിക്കര കോടതിയാണ് നോട്ടീസ് അയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാറിന്‍റെ പരാതിയിലാണ് നടപടി. ക്രിമിനല്‍ മാനനഷ്ട കേസാണ് ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ഫയല്‍ ചെയ്തത്. ഒക്ടോബർ 14ന് പുനലൂരില്‍ വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരാമർശം നടത്തിയത്.മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു ആർ ശ്രീലേഖ.
രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തില്‍ ശ്രീലേഖയ്ക്കെതിരെ കേസ്
യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി. ഒരു വർഷം വരെ തടവ്, അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
സർക്കാരിൻ്റെ ഇരട്ട നീതിയെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ അത് മാനനഷ്ട കേസും രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശ്രീലേഖയുടെ പ്രതികരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.