കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയില്‍ കണ്ണിനുള്ളില്‍ മുളച്ച്‌, വേരുകളാഴ്ത്തിയ വിത്ത്! അമ്പരന്ന് ഡോക്ടര്‍മാര്‍

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയില്‍ കണ്ണിനുള്ളില്‍ മുളച്ച്‌, വേരുകളാഴ്ത്തിയ വിത്ത്! അമ്പരന്ന് ഡോക്ടര്‍മാര്‍

റഷ്യ: നാല് മാസമായി കടുത്ത തലവേദനയും കാഴ്ച പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്ന 42 -കാരന്‍റെ കണ്ണിനുള്ളില്‍ നിന്ന് മുളച്ച വിത്ത് കണ്ടെത്തി.

വിത്തിന്‍റെ വേരുകള്‍ കണ്ണിലെ അതിലോലമായ കോശങ്ങളിലേക്ക് വരെ വളർന്നിരുന്നെന്ന് റിപ്പോർട്ടുകള്‍. റഷ്യയിലെ സൈബീരിയ സ്വദേശിയായ മാക്‌സിം സ്ലെപ്‌സോവ് എന്നയാളാണ് ഈ അസാധാരണമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സ തേടിയത്. കണ്ണില്‍ തുടർച്ചയായി വീക്കവും കാഴ്ചശക്തി കുറഞ്ഞുവരുന്നതുമായിരുന്നു മാക്‌സിയെ ആശുപത്രിയിലെത്തിച്ച പ്രശ്നങ്ങള്‍.

വിത്തെങ്ങനെ കണ്ണിനുള്ളിലെത്തി?

സൈബീരിയയിലെ വിദൂരപ്രദേശമായ അബിയിസ്കി ജില്ലയിലേക്ക് മാക്‌സിം യാത്ര പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തിനെ സന്ദർശിക്കുന്നതിനും മീൻപിടിക്കാനും കാട്ടുപഴങ്ങള്‍ ശേഖരിക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. യാത്രയ്ക്കിടെ ഒരു മരക്കൊമ്പ് കണ്ണില്‍ തട്ടിയതായി അദ്ദേഹം പറയുന്നു.

 തുടർന്ന് വെള്ളം ഉപയോഗിച്ച്‌ കണ്ണ് കഴുകിയ മാക്‌സിം, കണ്ണിനുള്ളില്‍ നിന്നും ചെറിയൊരു മരത്തൊലി കഷണം പുറത്തെടുത്തു. പ്രശ്നം പരിഹരിച്ചുവെന്നായിരുന്നു അദ്ദേഹം കരുതിയത്. അതിനാല്‍ തന്നെ പരിക്കിനെ കാര്യമായെടുത്തില്ല. എന്നാല്‍, ആ അപകടത്തില്‍ ഒരു ചെറിയ വിത്ത് അദ്ദേഹത്തിന്‍റെ കണ്ണിനുള്ളില്‍ അവശേഷിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പിന്നാലെ തലവേദന, വീക്കം...

ആദ്യ അവഗണിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ വഷളായി. വിട്ടുമാറാത്ത തലവേദന, കണ്ണില്‍ വീക്കം, വ്യക്തമായി കാണാനുള്ള ബുദ്ധിമുട്ട് എന്നിവ അദ്ദേഹത്തെ അലട്ടി. 

റഷ്യൻ പത്രമായ കൊംസോമോള്‍സ്കായ പ്രാവ്ദയുടെ റിപ്പോർട്ട് പ്രകാരം, വിദൂരപ്രദേശത്ത് താമസിച്ചിരുന്നതിനാല്‍ വിദഗ്ധ ചികിത്സ തേടുന്നതും അദ്ദേഹത്തിന് തുടക്കത്തില്‍ ബുദ്ധിമുട്ടായി. ഒടുവില്‍ യാകുത്സ്കിലെത്തിയ മാക്‌സിം അടിയന്തര നേത്രചികിത്സാ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയനായി. 

ഈ പരിശോധനയിലാണ് കണ്ണിനുള്ളില്‍ കുടുങ്ങിയ വിത്ത് മുളച്ച്‌ തുടങ്ങിയതായി ഡോക്ടർമാർ കണ്ടെത്തിയത്. വിത്തിന്‍റെ വേരുകള്‍ ഏകദേശം മൂന്ന് മില്ലിമീറ്ററോളം വളർന്ന് കണ്ണിന്‍റെ വെള്ളഭാഗത്തെ പൊതിഞ്ഞുനില്‍ക്കുന്ന നേർത്ത പാളിയായ കണ്‍ജങ്റ്റൈവയുടെ കോശങ്ങളിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു! ചികിത്സയ്ക്ക് ശേഷം മാക്‌സിമിന് തലവേദനയില്‍ ഉടൻ ആശ്വാസം ലഭിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network