തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതല്‍ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് സർക്കാർ ജിവനക്കാരെ പൂർണ്ണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്‌ആപ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണം
ചില അക്കൗണ്ടുകളില്‍ ഇത്തരം പോസ്റ്ററുകള്‍ പ്രചരിപ്പിച്ച് അഭിപ്രായ സർവേ തേടുകയും യു ഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 353, 356, 336 എന്നീ വകുപ്പുകള്‍ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും വനിതകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും കെ എസ് ആർ ടി സി ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര തുടരുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.