കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.
ദിലീപ് റോയി എന്ന പ്രതിയാണ് മരിച്ചത്. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റായ്ഗഞ്ജ് ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വെടിയുതിര്‍ത്തെന്നും, അതേത്തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം.ഇയാളെ റായ്ഗഞ്ജ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. നവംബര്‍ മൂന്നിനാണ് 12 വയസ്സുകാരിയെ കാണാതാകുന്നത്.
കുലിക് നദിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് കഴിഞ്ഞദിവസമാണ് വസ്ത്രങ്ങളില്ലാത്തതും അഴുകിയതുമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ ദിലീപ് റോയിയെ കണ്ടെത്താനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.