കാഞ്ഞിരപ്പള്ളി: മുണ്ടക്കയം ചോറ്റി ജങ്ഷനിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതിനെത്തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു.
അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ട് പേർ വഴിയാത്രക്കാരാണ്. എട്ട് പേരെ 26-ാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്നെത്തിയ വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.