വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറെത്തി; നേരിട്ടുള്ള ചരക്കുനീക്കത്തിന് തുടക്കം

വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറെത്തി; നേരിട്ടുള്ള ചരക്കുനീക്കത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്രവാണിജ്യ മേഖലയിൽ നിർണായക ചുവടുവയ്പ്പായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നറെത്തി. ചൈനയിലെ നിങ്ബോയിൽനിന്ന് എംഎസ്‌സി സബ്രിന III എന്ന കപ്പലിലാണ് കണ്ടെയ്‌നർ എത്തിച്ചത്. ശനിയാഴ്ച എത്തിയ കണ്ടെയ്‌നറിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ചടങ്ങ് ഞായറാഴ്ച നടന്നു.

തിരുവനന്തപുരം ആസ്ഥാനമായ ബിഎസ്ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആൾട്ടെയർ ഗ്രൂപ്പിനുവേണ്ടിയാണ് കണ്ടെയ്‌നർ ബുക്ക് ചെയ്തത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്‌നറിലുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ഇതോടെ ചരക്കുകൾ വിഴിഞ്ഞത്ത് നേരിട്ട് ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലെ വിപണികളിലേക്ക് എത്തിക്കാനും കഴിയും. ഇതുവരെ മറ്റ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന ചരക്കുനീക്കത്തിൽ സമയവും ചെലവും കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ചരക്കുനീക്കം, കസ്റ്റംസ് ക്ലിയറൻസ്, ഗതാഗതം, സംഭരണം തുടങ്ങിയ അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം നേരിട്ടുള്ള ഇറക്കുമതി സേവനങ്ങളിലേക്കും വിഴിഞ്ഞം തുറമുഖം കടക്കുന്നതിന്റെ പ്രധാന സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network