കോട്ടയം: എം.സി. റോഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് ചിങ്ങവനം പൊലീസ് പരിശോധന ശക്തമാക്കി. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ്, സ്കൂൾ ബസ് ഡ്രൈവർമാരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കുന്നത്.
നവംബർ 2-ന് ആരംഭിച്ച പരിശോധന ദിവസവും രാവിലെ 7.15 മുതൽ 9.30 വരെയാണ് നടത്തുന്നത്. കോട്ടയം ജില്ലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരായ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പൊലീസ് സ്റ്റേഷൻ പരിധികളിലൊന്നാണ് ചിങ്ങവനം.
പരിശോധനയ്ക്കിടെ ഡിപ്പോയിലെ പരിശോധനയിൽ പങ്കെടുക്കാതെ സർവീസ് നടത്തിയ അടൂർ–കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെയും ഒരു സ്വകാര്യ ബസ് ഡ്രൈവറെയും പിടികൂടിയതായി റിപ്പോർട്ടുണ്ട്. ഇരുവരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.
അടുത്തിടെ ബസ് അപകടങ്ങളിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ബസ് ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളും പരിശോധന ശക്തമാക്കാൻ കാരണമായിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.