കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ജിഎസ്ടി അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. അന്വേഷണ സംഘത്തിന്റെ സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
സമൻസ് ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജി കോടതി തീർപ്പാക്കി. ഇതോടെ നവംബർ 19-ന് കൊല്ലത്തെ ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകേണ്ടിവരും. അന്വേഷണത്തിൽ 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് ജിഎസ്ടി വിഭാഗത്തിന്റെ റിപ്പോർട്ട്.
നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്. വിദേശത്തേക്ക് നടത്തിയ പണമിടപാടുകൾ, നികുതി കണക്കുകളിൽ ഉൾപ്പെടുത്താത്ത ഇടപാടുകൾ, ചില ചെലവുകൾക്ക് ആവശ്യപ്പെട്ട നികുതി ഇളവുകൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രധാന വിഷയങ്ങൾ.
പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. കേസിലെ ആരോപണങ്ങളും നികുതി നിർണയവും സംബന്ധിച്ച തുടർനടപടികൾ ഇനി അന്വേഷണത്തിന്റെ ഭാഗമായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.