ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും സമീപപ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകിട്ട് 3.10ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. തുടർന്ന് 3.30നും നാലിനുമിടയിൽ ക്ഷേത്രദർശനം നടത്തും. വൈകിട്ട് അഞ്ചിന് മടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി നവംബർ 26, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് ചൂണ്ടൽ–ഗുരുവായൂർ റോഡിൽ രണ്ടുമണിക്കൂർ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാഷ്ട്രപതിയുടെ യാത്ര സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ക്രമീകരണങ്ങൾ.
ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തെക്കേ നടയിൽനിന്ന് ആളുകളെ മാറ്റിനിർത്തും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതർ എന്നിവർ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.