കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ അനുവദിച്ച തട്ടുകടകൾ ലൈസൻസുള്ളവർ മറ്റുള്ളവർക്ക് ഉയർന്ന വാടകയ്ക്ക് കൈമാറുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അനധികൃത കൈമാറ്റം തടയാൻ കോർപറേഷൻ നടപടി ശക്തമാക്കുന്നു.
ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ ഭക്ഷണവിൽപ്പന നടത്തുന്നതിനായി അനുവദിച്ച കടകൾ ചില ലൈസൻസികൾ നേരിട്ട് നടത്താതെ മറ്റുള്ളവർക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. പ്രദേശത്തിന് പുറത്തുനിന്നുള്ള തൊഴിലാളികളെ എത്തിച്ച് കടകൾ നടത്തുന്നതായും കോർപറേഷന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ലൈസൻസുള്ളവരെ തിരിച്ചറിയുന്നതിനായി പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ഓരോ ലൈസൻസിക്കും കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് നൽകും. ഈ മാസം തന്നെ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
അതേസമയം, ഫുഡ് സ്ട്രീറ്റിൽ പാചകം ചെയ്യുന്നതിന് പൂർണ നിയന്ത്രണം ഏർപ്പെടുത്താനും കോർപറേഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കടകളിൽ ഗ്യാസ് സിലിണ്ടറുകളും വലിയ പാത്രങ്ങളും ഉപയോഗിച്ച് ഹോട്ടലുകളിലേതുപോലെ ഭക്ഷണം പാകം ചെയ്യുന്നത് അനുവദിക്കില്ല. പുറത്തുനിന്ന് പാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം വിൽക്കാം. എന്നാൽ, നിലവിൽ അനുവദിച്ചിട്ടുള്ള ചായയും ലഘുഭക്ഷണവും മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും മേയർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.