രണ്ടാം കെ.എ.എസ് റാങ്ക് പട്ടികയിൽനിന്ന് നിയമനത്തിന് നീക്കം

രണ്ടാം കെ.എ.എസ് റാങ്ക് പട്ടികയിൽനിന്ന് നിയമനത്തിന് നീക്കം

തിരുവനന്തപുരം: രണ്ടാം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. ഒഴിവുകൾ കണ്ടെത്തി നിയമനത്തിന് ആവശ്യമായ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് നീക്കം.


ഇതിനായി 30 ദിവസത്തിനുള്ളിൽ പ്രത്യേക നിയമനച്ചട്ടങ്ങൾ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 15നകം നിയമനവുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. രണ്ടാം കെ.എ.എസ് പരീക്ഷയുടെ പ്രധാന റാങ്ക് പട്ടികയിൽ 200 പേരാണുള്ളത്.

വിവിധ വകുപ്പുകളിൽ എത്ര തസ്തികകൾ നിയമനത്തിനായി ഉപയോഗിക്കാനാകുമെന്ന് പൊതുഭരണ വകുപ്പ് പരിശോധിച്ചുവരികയാണ്. പരിശീലന തസ്തികകൾ ഉൾപ്പെടെ പുതിയ ഒഴിവുകൾ സൃഷ്ടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

നിയമന നടപടികൾ പൂർത്തിയാകുന്നതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ഉദ്യോഗാർഥികൾക്ക് സർക്കാർ സർവീസിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network