തൃശ്ശൂർ നഗരത്തിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ 47.99 കോടി രൂപ

തൃശ്ശൂർ നഗരത്തിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ 47.99 കോടി രൂപ

തൃശ്ശൂർ: നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 47.99 കോടി രൂപയുടെ അധിക മൂലധന നിക്ഷേപത്തിന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. 2022–2027 നിയന്ത്രണ കാലയളവിലെ പദ്ധതികൾക്കായാണ് തൃശ്ശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന് അനുമതി ലഭിച്ചത്.


ലാലൂരിൽ പുതിയ 110 കെ.വി. സബ്‌സ്റ്റേഷൻ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഇതിനായി കോർപ്പറേഷൻ വൈദ്യുതി വിഭാഗം 15.10 കോടി രൂപ നിക്ഷേപിക്കും. കേന്ദ്ര സർക്കാരിന്റെ പുനരുദ്ധരിച്ച വിതരണ മേഖലാ പദ്ധതിയിൽനിന്ന് 22.64 കോടി രൂപയുടെ സഹായവും ലഭിക്കും. അനുബന്ധ വൈദ്യുതി പ്രസരണ സംവിധാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.

സ്മാർട്ട് മീറ്റർ പദ്ധതിക്കായി 18.28 കോടി രൂപയിലധികം അനുവദിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി 27,242 മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഓഫീസുകൾ, ഫീഡറുകൾ, വിതരണ ട്രാൻസ്ഫോർമറുകൾ, ഉപഭോക്താക്കളുടെ കണക്ഷനുകൾ എന്നിവയ്ക്ക് മുൻഗണന നൽകും.

പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കൽ, പഴയ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കൽ, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുന്നു. നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network