ശബരിമല സ്വർണക്കൊള്ളക്കേസ്: പ്രോസിക്യൂഷൻ അനുമതി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളക്കേസ്: പ്രോസിക്യൂഷൻ അനുമതി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്കെതിരെ വിചാരണ ആരംഭിക്കുന്നതിനുള്ള പ്രോസിക്യൂഷൻ അനുമതി നടപടികൾ വേഗത്തിലാക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ ആരംഭിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) നീക്കം.


ശ്രീകോവിലിന്റെ വാതിൽപ്പാളികളിൽനിന്ന് സ്വർണം നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർദേശം. കേസിൽ 13 പേരാണ് പ്രതികൾ. ഇതിൽ 10 പേർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. നാലുപേർക്കുള്ള അനുമതി റവന്യൂ-ദേവസ്വം സെക്രട്ടറിയും ആറുപേർക്കുള്ള അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡുമാണ് നൽകേണ്ടത്.

എസ്.ഐ.ടി തയ്യാറാക്കിയ കുറ്റപത്രത്തിന്റെ കരടിന് അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ നിയമോപദേശം നൽകിയിട്ടുണ്ട്. ആവശ്യമായ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ ബന്ധപ്പെട്ട കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ അറിയിച്ചു.

ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട സ്വർണക്കവർച്ചാ ആരോപണത്തിലെ അന്വേഷണവും അവസാനഘട്ടത്തിലാണ്. ഈ കേസിലെ നടപടികൾ പൂർത്തിയാക്കുന്നതിനും അനുമതി തേടുന്നതിനും അന്വേഷണസംഘം നടപടി സ്വീകരിക്കുമെന്ന് കോടതിയെ അറിയിച്ചു. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network