സന: യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ സന ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി 60 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.
ഹൂതികളുടെ മിസൈൽ, ഡ്രോൺ ശേഷി ദുർബലപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കുന്ന ഭൂഗർഭ കേന്ദ്രങ്ങളും ഡ്രോണുകൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൊദൈദയിലെ ഒരു ഫാക്ടറിക്കുനേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അവകാശപ്പെട്ടു. സഅദ പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും അറിയിച്ചു. ഈ മരണസംഖ്യ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ റിയാദിലേക്ക് വന്ന ഹൂതി ക്രൂയിസ് മിസൈൽ തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു. ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം സഖ്യസേന പിൻവാങ്ങിയതിനു പിന്നാലെയാണ് പുതിയ ആക്രമണം. മേഖലയിലെ സംഘർഷം ശക്തമാകുന്നത് കപ്പൽഗതാഗതത്തെയും അന്താരാഷ്ട്ര ഊർജവിതരണത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.