ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ദേവ്സർ മേഖലയിലെ സാങൽപോറ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സുരക്ഷാസേന വളഞ്ഞതിനെത്തുടർന്ന് ഇയാൾ പള്ളിക്കുള്ളിൽ പ്രവേശിച്ച് വെടിയുതിർത്തതായി പൊലീസ് അറിയിച്ചു.
പുലർച്ചെ 2.45ഓടെ പള്ളിക്കുള്ളിൽ പ്രവേശിച്ച ഭട്ട് വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പള്ളിക്ക് പരമാവധി കേടുപാടുകൾ ഒഴിവാക്കാൻ സുരക്ഷാസേന ജാഗ്രത പുലർത്തിയതായും പൊലീസ് അറിയിച്ചു. തുടർന്നുണ്ടായ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
നവംബർ 11ന് കുൽഗാമിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണവുമായി ഭട്ടിന് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.