കൊച്ചി: അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിയായ യൂസഫ് എന്ന മൊയ്തുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന റോഷൻ മാർട്ടിൻ യൂസഫിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യൂസഫിന്റെ കണ്ണട പൊട്ടുകയും വലതുകണ്ണിന് പരിക്കേൽക്കുകയും ചെയ്തു.
റോഷൻ ധരിച്ചിരുന്ന ബെൽറ്റ് ഊരിയെടുത്ത് യൂസഫിന്റെ കഴുത്തിൽ മുറുക്കിയെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റോഷൻ മാർട്ടിനെ അറസ്റ്റ് ചെയ്തത്.
റോഷൻ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിനുള്ളിൽ യാത്രക്കാരൻ മറ്റൊരു യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.