കൊച്ചി: നഗരത്തിലും പരിസരപ്രദേശങ്ങളിലും മോട്ടർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 146 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ ആകെ 6,10,250 രൂപ പിഴ ഈടാക്കി. രാത്രിയിലും പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
'ഓപ്പറേഷൻ നൈറ്റ് ഹണ്ട്' എന്ന പേരിൽ രാത്രി എട്ടുമുതൽ പുലർച്ചെ 5.30 വരെയായിരുന്നു പരിശോധന. രൂപമാറ്റം വരുത്തിയ സൈലൻസറുകളുമായി നിരത്തിലിറങ്ങിയ 35 ബൈക്കുകൾ കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 12 പേരെയും നമ്പർ പ്ലേറ്റില്ലാത്ത ആറു വാഹനങ്ങളെയും പിടികൂടി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത 40 പേരും പരിശോധനയിൽ കുടുങ്ങി.
കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അനധികൃതമായി ആഡംബര ലൈറ്റുകൾ ഘടിപ്പിച്ച ഏഴ് വാഹനങ്ങളും കണ്ടെത്തി. രണ്ടിലധികം പേരെ കയറ്റി അമിതവേഗത്തിൽ സഞ്ചരിച്ച 15 ബൈക്കുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഇൻഷുറൻസില്ലാത്ത 12 വാഹനങ്ങളും പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത 13 വാഹനങ്ങളും പിടിയിലായി. മറ്റു നിയമലംഘനങ്ങൾ നടത്തിയ 34 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്നാണ് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.