കൊച്ചി: ചേറാനല്ലൂർ വാഹനാപകടത്തിൽ 55-കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ 17-കാരനായ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി എറണാകുളം അഡീഷണൽ സെഷൻസ് കോടതി. പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെട്ട കേസായതിനാലാണ് ഇൻ-കാമറ നടപടികൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചത്.
സംസ്ഥാന സർക്കാരും മരിച്ച ജയബാലകൃഷ്ണന്റെ മക്കളുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യത്തിനെതിരെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായെന്ന പ്രോസിക്യൂഷന്റെ ആരോപണവും കോടതിയിൽ ചർച്ചയായി.അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന വിവരവും കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ തടസ്സമുണ്ടായിട്ടുണ്ടോയെന്ന് കോടതി ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും വാദപ്രതിവാദങ്ങളും പരിഗണിച്ചാണ് തുടർനടപടികൾ അടച്ചിട്ട മുറിയിൽ നടത്താൻ കോടതി തീരുമാനിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.