തിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സർക്കാർ വൻ അഴിച്ചുപണി നടത്തി. എൻ. പ്രശാന്തിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. നിലവിലെ ചെയർമാൻ എം.ജി. രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി.
കായിക-യുവജനകാര്യ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ചുമതല എൻ. പ്രശാന്ത് തുടരും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതലയിലേക്ക് മാറ്റി. നിലവിൽ ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മിൻഹാജ് ആലത്തെ ധനകാര്യ വകുപ്പിലേക്ക് നിയമിച്ചു.
ആരോഗ്യം, വ്യവസായം, ഗതാഗതം, കൃഷി, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളിലും മാറ്റങ്ങളുണ്ട്. നവംബർ 2-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലൂടെയാണ് പുതിയ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും പ്രഖ്യാപിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.