മലയാളി യുവപ്രതിഭകളെ ആദരിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്

മലയാളി യുവപ്രതിഭകളെ ആദരിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്

ഡബ്ലിൻ: കായിക, ബൗദ്ധിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി യുവപ്രതിഭകളെ ആദരിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഒരുങ്ങുന്നു. ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ് മേഖലകളിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് നേട്ടങ്ങൾ സ്വന്തമാക്കിയ ആറ് യുവപ്രതിഭകളെയാണ് സംഘടന ആദരിക്കുന്നത്.

ക്രിക്കറ്റിൽ അയർലൻഡ് അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ധാർഥ് ബിജുവും ശ്രാവൺ ബിജുവും പട്ടികയിൽ ഇടംപിടിച്ചു. ടീമിന്റെ ക്യാപ്റ്റനായി സിദ്ധാർഥ് തിരഞ്ഞെടുക്കപ്പെട്ടത് നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു. 2028-ലെ അണ്ടർ-19 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലും പരിശീലന പരിപാടികളിലും ഇരുവരും പങ്കെടുക്കുന്നുണ്ട്.

ബാഡ്മിന്റൺ താരം ഹന്ന ഷോച്ചനാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. 2026-ലെ ഡക്കാർ യൂത്ത് ഒളിമ്പിക്സിൽ അയർലൻഡ് ടീമിന്റെ ഉദ്ഘാടനച്ചടങ്ങിലെ പതാകവാഹകയായി ഹന്ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദിയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച ഹന്നയുടെ സഹോദരി മിഷേൽ ഷോച്ചനും ബാഡ്മിന്റൺ രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചുവരുന്നു.

ചെസ് രംഗത്ത് ദേശീയ-അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച സഹോദരങ്ങളായ ഏയ്ഞ്ചൽ ബോബി, എയ്ഡൻ ബോബി എന്നിവരും ആദരിക്കപ്പെടും. 2025-ൽ അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യനായ ഏയ്ഞ്ചൽ 2026-ൽ അണ്ടർ-14 പെൺകുട്ടികളുടെ ദേശീയ ചാമ്പ്യൻ പട്ടവും സ്വന്തമാക്കി. 2025-ൽ കൊളംബിയയിൽ നടന്ന വേൾഡ് യൂത്ത് അണ്ടർ-16 ചെസ് ഒളിമ്പ്യാഡിൽ അയർലൻഡിനെ പ്രതിനിധീകരിച്ച ഏയ്ഞ്ചൽ വെയിൽസിലെ ഗ്ലോർണി ഇന്റർനാഷണൽ ഫൈവ് നേഷൻസ് ടൂർണമെന്റിലും പങ്കെടുത്തിട്ടുണ്ട്.

2025-ലെ ഐറിഷ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-10 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ എയ്ഡൻ ബോബി, അതേ വർഷം ഗ്ലോർണി ടൂർണമെന്റിലും അയർലൻഡിനായി മത്സരിച്ചു. 2026 മാർച്ചിൽ മൊണാക്കോയിൽ നടന്ന 13-ാമത് ചെസ്മേറ്റ്സ് ഇന്റർനാഷണൽ യൂത്ത് ടീം ടൂർണമെന്റിലും എയ്ഡൻ പങ്കെടുത്തു.

യുവതലമുറയുടെ നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദരവ് സംഘടിപ്പിക്കുന്നതെന്ന് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് അറിയിച്ചു.

നവംബർ 14-ന് ഡബ്ലിനിലെ സെയ്ന്റ് മാർഗരറ്റ്‌സ് ഹാൾ, സാൻഡിഹില്ലിൽ നടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഫാമിലി മീറ്റ് 2026-ന്റെ ഭാഗമായാണ് പ്രത്യേക ആദരവ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുവപ്രതിഭകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനവും പുതുതലമുറയ്ക്ക് പ്രചോദനവുമാകുന്ന സംഗമമായി പരിപാടി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network