മലപ്പുറം: മഴത്തുള്ളി പബ്ലിക്കേഷൻസിന്റെ 2024–26 വർഷത്തെ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി മണികണ്ഠൻ കൊളത്തൂർ, നിസാർ ഇൽത്തുമിഷ്, എസ്. ഷംല എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി.
ചെറുകഥാ വിഭാഗത്തിൽ മണികണ്ഠൻ കൊളത്തൂരും നോവൽ വിഭാഗത്തിൽ നിസാർ ഇൽത്തുമിഷും പുരസ്‌കാരം നേടി. കലാലയ വിഭാഗത്തിലാണ് എസ്. ഷംലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
സോമൻ കടല്ലൂർ, റഫീഖ് പട്ടേരി, നിസാമുദ്ദീൻ പുഴക്കാട്ടിരി, ഷഫീഖ് കുമ്പിടി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാര നിർണയത്തിനായി 103 നോവലുകളും 300 ചെറുകഥകളും 75 കവിതകളും സമിതി പരിഗണിച്ചു.
അടുത്ത മാസം ആദ്യം മഴത്തുള്ളി പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രശസ്തിപത്രം, ഫലകം, ക്യാഷ് പ്രൈസ് എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് പബ്ലിക്കേഷൻസ് ഡയറക്ടർ സാജിദ് മുഹമ്മദ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.