പന്നൂൻ വധഗൂഢാലോചനാ കേസില്‍ നിര്‍ണ്ണായക നീക്കം: അജിത് ദോവലിനും റോ മേധാവിക്കും അമേരിക്കൻ കോടതിയുടെ സമൻസ്,

പന്നൂൻ വധഗൂഢാലോചനാ കേസില്‍ നിര്‍ണ്ണായക നീക്കം: അജിത് ദോവലിനും റോ മേധാവിക്കും അമേരിക്കൻ കോടതിയുടെ സമൻസ്,

ന്യൂയോർക്ക്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി.

ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂൻ നല്‍കിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോർക്കിലെ ഫെഡറല്‍ കോടതിയുടെ നടപടി. മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാനാണ് നീക്കം. നവംബർ 13 നാണ് ന്യൂയോർക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോള്‍ക്ക് ഫെയ്ല നടപടി സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

 അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയത്. ഹേഗ് കണ്‍വെൻഷനിലെ ആർട്ടിക്കിള്‍ 19 പ്രകാരമാണ് നടപടി. നേരത്തെ നയതന്ത്ര - ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദില്ലി കോടതികളുടെ സഹായം അമേരിക്കൻ കോടതി തേടിയിരിക്കുന്നത്.

ദില്ലി കോടതികള്‍ സഹായിക്കുമോ

2024 ലാണ് പന്നൂൻ അമേരിക്കയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ദോവലും സമന്ത് ഗോയലും ഉള്‍പ്പെടെയുള്ളവർക്കെതിരായ ആരോപണം. കേസില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിരുന്നു. അമേരിക്കൻ കോടതിയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

പന്നൂന്‍റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇത്തരം നിസ്സാര പരാതികളും ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു

. ഇന്ത്യയില്‍ വിദേശ കോടതി രേഖകള്‍ കൈമാറാനുള്ള അപേക്ഷകള്‍ കേന്ദ്രത്തിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയേ വരാവൂ എന്നും ഇന്ത്യ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ദോവലിനും ഗോയലിനുമുള്ള സമൻസുകള്‍ കൈമാറാൻ അമേരിക്കൻ കോടതിയെ ദില്ലി കോടതികള്‍ സഹായിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network