വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഒമ്പത് പേരുമായി സഞ്ചരിച്ച സ്വകാര്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് എല്ലാവരും മരിച്ചു. ലിയർജെറ്റ് 60 വിമാനമാണ് ഞായറാഴ്ച ഉച്ചയോടെ ലേക്ക് വർത്ത് ബീച്ചിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.
ടെക്സസിലെ ഓസ്റ്റിനിൽനിന്ന് ബഹാമാസിലെ നോർത്ത് എല്യൂതെറയിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സമീപത്തെ മൊബൈൽ ഹോം പാർക്കിലുൾപ്പെടെ വലിയ നാശനഷ്ടങ്ങളുണ്ടായി. പ്രദേശത്തെ ഏകദേശം 600 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ കാരണവും കാലാവസ്ഥയുടെ സ്വാധീനവും അന്വേഷണവിധേയമാണ്. വിമാനനിർമാതാക്കളായ ബോംബാർഡിയർ അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.