കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് നഗരബസുകൾക്ക് പാർക്കിങ് സൗകര്യമില്ലെന്ന പരാതിയിൽ കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയോട് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദേശം നൽകിയത്.
മാനാഞ്ചിറ–മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന നൂറിലധികം ബസുകൾക്ക് മെഡിക്കൽ കോളജ് പരിസരത്ത് നിശ്ചിത പാർക്കിങ് സൗകര്യമില്ലെന്നാണ് പരാതി. ബസുകൾ പാർക്ക് ചെയ്യുന്നതിന്റെ പേരിൽ ട്രാഫിക് പൊലീസും മോട്ടോർ വാഹന വകുപ്പും പിഴ ചുമത്തുമ്പോൾ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.
ബസ് ജീവനക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം.
നവംബർ 25ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന കമ്മിഷന്റെ സിറ്റിങ്ങിൽ കേസ് പരിഗണിക്കും. അതിന് മുമ്പ് കോർപറേഷൻ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.