തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ സംഭവിച്ചശേഷമുള്ള രക്ഷാപ്രവർത്തനങ്ങളിൽ മാത്രം ആശ്രയിക്കാതെ ദുരന്തസാധ്യത മുൻകൂട്ടി കണ്ടെത്തി പ്രതിരോധ നടപടികൾ ശക്തമാക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കി കേരള സർക്കാർ. അതിതീവ്രമഴ, ഉരുൾപൊട്ടൽ, മിന്നൽപ്രളയം, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനുള്ള ദുരന്തനിവാരണ പ്രതിരോധ പദ്ധതിയാണ് പരിഗണനയിലുള്ളത്.
ഓരോ ജില്ലയുടെയും ഭൂപ്രകൃതിയും ദുരന്തസാധ്യതയും കണക്കിലെടുത്ത് പ്രത്യേക നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ രൂപീകരിക്കാനാണ് ലക്ഷ്യം. കാലാവസ്ഥാ പ്രവചനങ്ങൾ, മുന്നറിയിപ്പുകൾ, ജനങ്ങളുടെ സുരക്ഷിതമായ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനവും പദ്ധതിയിൽ ഉൾപ്പെടും. സാങ്കേതിക സഹായത്തിനായി ഐഐടി റൂർക്കിയുടെയും ഐഐടി മദ്രാസിന്റെയും സഹകരണം തേടും.
പശ്ചിമഘട്ട മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയവയ്ക്കായിരിക്കും പ്രത്യേക ശ്രദ്ധ. തീരദേശ ജില്ലകളിൽ കടലാക്രമണം, തീരശോഷണം, സമുദ്രനിരപ്പ് ഉയരൽ, സുനാമി സാധ്യത എന്നിവ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തും. നദീതടങ്ങളിലെ വെള്ളപ്പൊക്ക സാധ്യതകളും അണക്കെട്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വിലയിരുത്തും.
വയനാടിന് പ്രത്യേക ദുരന്തനിരീക്ഷണ സംവിധാനം ഒരുക്കാനും മുൻകാല ദുരന്തങ്ങളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പ്രവർത്തനരീതികൾ തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. പദ്ധതിയുടെ ചെലവ്, നടപ്പാക്കൽ സമയക്രമം, ജില്ലതിരിച്ചുള്ള പ്രവർത്തനപദ്ധതികൾ എന്നിവ അന്തിമമാക്കിയിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.