ഓക്ക്ലൻഡ്: ന്യൂസിലൻഡ് ബാറ്റർ ബെവൺ ജേക്കബ്സ് ഫോർഡ് ട്രോഫി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടി. ഓട്ടാഗോയ്‌ക്കെതിരായ മത്സരത്തിൽ 137 പന്തിൽ പുറത്താകാതെ 202 റൺസാണ് ഓക്ക്ലൻഡ് ഏസസിനായി താരം നേടിയത്. ഏഴ് ഫോറും 21 സിക്സറുകളും ഉൾപ്പെട്ട ഇന്നിങ്‌സായിരുന്നു ഇത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജേക്കബ്സിന്റെ ഈ നേട്ടം. ഓസ്ട്രേലിയൻ താരം ഡാർസി ഷോർട്ടിന്റെ പേരിലുള്ള 23 സിക്സറുകളാണ് നിലവിലെ റെക്കോർഡ്. 24 വയസ്സുകാരനായ ജേക്കബ്സ് 97 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയശേഷം ആക്രമണം കൂടുതൽ ശക്തമാക്കി.
ജേക്കബ്സിന്റെ മികവിൽ ഓക്ക്ലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. എന്നാൽ മികച്ച സ്കോർ പിന്തുടർന്ന ഓട്ടാഗോ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്ന് വിജയം സ്വന്തമാക്കി. ജേക്കബ്സിന്റെ ഇരട്ട സെഞ്ചറി ഉണ്ടായിട്ടും ഓക്ക്ലൻഡിന് വിജയം നേടാനായില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.