തൃശൂർ: കേരള ആരോഗ്യ സർവകലാശാലയ്ക്ക് (KUHS) കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കായി പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏകദേശം 450 സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ചട്ടം ബാധകമാണ്. ശനിയാഴ്ച ചേർന്ന സർവകലാശാലാ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് പുതിയ ഓർഡിനൻസ് അംഗീകരിച്ചത്.
സ്ഥാപന മേധാവിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻകൂർ അനുമതിയില്ലാതെ ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും യോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കാൻ പാടില്ല. അനുമതിയില്ലാതെ പോസ്റ്ററുകൾ, ബാനറുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ സ്ഥാപിക്കുന്നതും ചട്ടലംഘനമായി കണക്കാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയും നിരോധിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പ്, പിഴ, നിശ്ചിത കാലയളവിലേക്കുള്ള സസ്പെൻഷൻ തുടങ്ങിയ അച്ചടക്ക നടപടികൾ സ്വീകരിക്കാം. ഗുരുതരമായ സാഹചര്യങ്ങളിൽ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കുകയോ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്.
അച്ചടക്ക നടപടികളിൽ അപ്പീൽ നൽകുന്നതിനുള്ള അധികാരം സർവകലാശാലാ വൈസ് ചാൻസലർക്കായിരിക്കും. ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് അന്തരീക്ഷവും അച്ചടക്കവും മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ചട്ടത്തിന്റെ ലക്ഷ്യം. വിദ്യാർഥികളുടെ അവകാശങ്ങളും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച വ്യവസ്ഥകൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നത് തുടർനടപടികളിൽ വ്യക്തമാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.