തൃശൂർ: വടക്കാഞ്ചേരി പാർളിക്കാട് റെയിൽവേ ലെവൽ ക്രോസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗേറ്റ് കീപ്പർക്കുനേരെ അജ്ഞാതന്റെ ആക്രമണം. അടാട്ട് സ്വദേശിനിയായ വിദ്യയ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം.
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ അക്രമി വലിയ കല്ല് ഉപയോഗിച്ച് വിദ്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റിട്ടും വിദ്യ അപായ സൈറൺ മുഴക്കുകയും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയവർ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയ വ്യക്തിയെ തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ റെയിൽവേ ഗേറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ് സംഭവം. പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷിതമായ പ്രവർത്തനത്തിന് നിർണായക ചുമതല വഹിക്കുന്ന ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.