കേരള സയൻസ് സിറ്റിയിൽ ഐ.എസ്.ആർ.ഒയുടെ ‘സ്പേസ് ഓൺ വീൽസ്’; പ്രദർശനം നവംബർ 14, 15 തീയതികളിൽ

കേരള സയൻസ് സിറ്റിയിൽ ഐ.എസ്.ആർ.ഒയുടെ ‘സ്പേസ് ഓൺ വീൽസ്’; പ്രദർശനം നവംബർ 14, 15 തീയതികളിൽ

കുറവിലങ്ങാട്: ഐ.എസ്.ആർ.ഒയുടെ സഞ്ചരിക്കുന്ന ബഹിരാകാശ മ്യൂസിയമായ ‘സ്പേസ് ഓൺ വീൽസ്’ പ്രദർശനം നവംബർ 14, 15 തീയതികളിൽ കേരള സയൻസ് സിറ്റിയിൽ നടക്കും. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെയും (VSSC-ISRO) കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെയും (KSSTM) സംയുക്ത ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.


രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

ബഹിരാകാശ ശാസ്ത്രം, ഉപഗ്രഹ സാങ്കേതികവിദ്യ, വിക്ഷേപണ വാഹനങ്ങൾ, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിലെ അറിവുകൾ പൊതുജനങ്ങളിലേക്കും പ്രത്യേകിച്ച് വിദ്യാർത്ഥികളിലേക്കും എത്തിക്കുകയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ നേട്ടങ്ങൾ, വിവിധ ദൗത്യങ്ങൾ, അതിനുപയോഗിക്കുന്ന സാങ്കേതികവിദ്യകൾ എന്നിവ അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കും.

കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, കൃഷി, വാർത്താവിനിമയം തുടങ്ങി ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉപഗ്രഹങ്ങൾ വഹിക്കുന്ന പങ്കും അവയുടെ പ്രായോഗിക ഉപയോഗങ്ങളും പ്രദർശനത്തിലൂടെ മനസ്സിലാക്കാം. ബഹിരാകാശ ഗവേഷണ മേഖലയിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകാനും പരിപാടി സഹായകമാകും.

വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ, ശാസ്ത്രപ്രേമികൾ തുടങ്ങി എല്ലാവർക്കും പ്രയോജനപ്പെടുന്ന പ്രദർശനമാണിത്. ബഹിരാകാശ ശാസ്ത്രത്തെയും ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളെയും അടുത്തറിയാനുള്ള അവസരം പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും കുടുംബസമേതം എത്തണമെന്ന് കേരള സയൻസ് സിറ്റി അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network