വിരമിച്ചവർക്ക് പ്രതിമാസ പി.എഫ്. പിൻവലിക്കൽ; പുതിയ പദ്ധതിയുമായി ഇ.പി.എഫ്.ഒ.

വിരമിച്ചവർക്ക് പ്രതിമാസ പി.എഫ്. പിൻവലിക്കൽ; പുതിയ പദ്ധതിയുമായി ഇ.പി.എഫ്.ഒ.

ന്യൂഡൽഹി: വിരമിച്ച ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) സമ്പാദ്യം ഒന്നിച്ച് പിൻവലിക്കുന്നതിന് പകരം നിശ്ചിത ഇടവേളകളിൽ തുക പിൻവലിക്കാൻ സൗകര്യമൊരുക്കുന്ന പുതിയ പദ്ധതിയുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.). സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (എസ്.ഡബ്ല്യു.പി.) എന്ന പേരിലുള്ള നിർദേശം നവംബർ 19ന് ചേരുന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം.


പദ്ധതി നടപ്പായാൽ വിരമിച്ചവർക്ക് പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറുമാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കൽ എന്നിങ്ങനെ തുക പിൻവലിക്കാം. അക്കൗണ്ടിൽ ശേഷിക്കുന്ന തുകയ്ക്ക് നിലവിലെ വ്യവസ്ഥകൾ പ്രകാരം പലിശ ലഭിക്കുകയും ചെയ്യും.

മുഴുവൻ തുകയും ഘട്ടംഘട്ടമായി പിൻവലിക്കുക, ഒരു ഭാഗം ആദ്യം പിൻവലിച്ചശേഷം ബാക്കി തുകയ്ക്ക് പദ്ധതി തിരഞ്ഞെടുക്കുക, അല്ലെങ്കിൽ പലിശ മാത്രം പിൻവലിക്കുക തുടങ്ങിയ സാധ്യതകളും പരിഗണനയിലുണ്ട്. ആവശ്യമെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറി ബാക്കിയുള്ള തുക ഒന്നിച്ച് പിൻവലിക്കാനും സാധിച്ചേക്കും.

അംഗം മരണപ്പെട്ടാൽ ശേഷിക്കുന്ന തുകയിൽ ജീവിതപങ്കാളിക്കോ നോമിനിക്കോ പദ്ധതി തുടരാനുള്ള വ്യവസ്ഥയും നിർദേശത്തിലുണ്ട്. 55 വയസ്സിന് മുകളിലുള്ളവരും പി.എഫ്. അക്കൗണ്ടിൽ അഞ്ച് ലക്ഷത്തിലധികം രൂപ നിക്ഷേപമുള്ളവരുമായ ഏകദേശം 6.32 ലക്ഷം അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ഇ.പി.എഫ്.ഒയുടെ കണക്ക്.

എന്നാൽ പദ്ധതി നിലവിൽ നിർദേശത്തിന്റെ ഘട്ടത്തിലാണ്. ഔദ്യോഗിക അംഗീകാരവും നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network