ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 2027-ലെ സമ്മർ പ്ലേസ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
2027 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പരമാവധി മൂന്ന് മാസം നീളുന്നതാണ് ഇന്റേൺഷിപ്പ്. മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്‌സ്, സാമ്പത്തികശാസ്ത്രം, ഇക്കണോമെട്രിക്‌സ്, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടാൻ വിദ്യാർഥികൾ ബിരുദാനന്തര ബിരുദം, അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് എന്നിവയുടെ അവസാനത്തിന് തൊട്ടുമുമ്പുള്ള വർഷത്തിൽ പഠിക്കുന്നവരായിരിക്കണം. മൂന്ന് വർഷത്തെ നിയമ ബിരുദ വിദ്യാർഥികൾക്കും അർഹതയുണ്ട്.
2026 ഡിസംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാങ്കിന്റെ പ്രവർത്തനങ്ങളും കേന്ദ്രബാങ്കിങ് മേഖലയിലെ പ്രായോഗിക പരിചയവും നേടാൻ അവസരം ലഭിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.