കോട്ടയം: രണ്ടാമത് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ’27-ലേക്ക് ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും എൻട്രികൾ സ്വീകരിച്ചുതുടങ്ങി. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം 2027 മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്താണ് നടക്കുന്നത്.
ഇത്തവണ ഡോക്യുമെന്ററികൾക്കും മത്സരവിഭാഗത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. 40 മിനിറ്റോ അതിൽ താഴെയോ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. പൊതുവിഭാഗം, ക്യാമ്പസ് വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
2026 നവംബർ 10 മുതൽ 2027 ജനുവരി 10 വരെ എൻട്രികൾ സമർപ്പിക്കാം. താൽപര്യമുള്ളവർക്ക് FilmFreeway ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം.
എൻട്രികൾ സമർപ്പിക്കാനുള്ള ലിങ്ക്:
https://filmfreeway.com/Aravindam
മികച്ച ചിത്രത്തിനും വിവിധ സാങ്കേതിക വിഭാഗങ്ങൾക്കുമായി പുരസ്കാരങ്ങൾ നൽകും. പൊതുവിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയും സമ്മാനമായി ലഭിക്കും. മികച്ച ഡോക്യുമെന്ററിക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണനാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഇന്ത്യൻ ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകൻ ജി. അരവിന്ദന്റെ സ്മരണാർഥമാണ് ചലച്ചിത്രോത്സവത്തിന് അരവിന്ദം എന്ന പേര് നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് തങ്ങളുടെ സൃഷ്ടികൾ ദേശീയതലത്തിൽ അവതരിപ്പിക്കാനും അർഹമായ അംഗീകാരം നേടാനും വേദിയൊരുക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.