വാർസോ: പോളണ്ടിലെ ക്രാക്കോവിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ 24കാരൻ ആശുപത്രിയിൽ മരിച്ചു. ശനിയാഴ്ച നഗരത്തിലെ ചരിത്രപ്രധാനമായ ഓൾഡ് ടൗൺ ചത്വരത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. അക്രമിയെ തടയുന്നതിനിടെ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമായി തുടരുകയാണ്.
സൈനിക ശൈലിയിലുള്ള വസ്ത്രവും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചെത്തിയ അക്രമി കാറിൽനിന്ന് ഇറങ്ങി തിരക്കേറിയ ചത്വരത്തിൽ ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടിയേറ്റു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. മരിച്ചവരിൽ പോളിഷ്, ബ്രിട്ടീഷ്, ഓസ്ട്രിയൻ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ വിദേശ പൗരന്മാരുമുണ്ട്. ഭൂരിഭാഗം പരിക്കേറ്റവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
അക്രമിയുടെ കുടുംബവീട്ടിൽ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇവരുടെ മരണവും ക്രാക്കോവിലെ ആക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അക്രമിക്ക് തീവ്ര വലതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ യഥാർഥ പ്രേരണയെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ സമയമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീവ്രവാദ കുറ്റകൃത്യമായിരിക്കാമെന്ന സാധ്യത ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.