ആലപ്പുഴ: മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കില്‍ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎല്‍എ.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി, മന്ത്രിക്കസേരയില്‍ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമാർജ്ജിച്ചവരാണ് മന്ത്രിമാർ ആകുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കുകയാണ് ഒരു മന്ത്രി. അയാളെ അപ്പോള്‍ പുറത്താക്കണം. ഇടവും വലവും ഒക്കെ നോക്കേണ്ടതുള്ള കൊണ്ടാണ് മുഖ്യമന്ത്രി അത് ചെയ്യാത്തത് എന്നും സുധാകരൻ പറഞ്ഞു.പാർലമെൻറില്‍ പോയവർക്ക് സംസ്ഥാന ഗവണ്‍മെന്റില്‍ മന്ത്രി ആവണം. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. സംസ്ഥാന മന്ത്രിസഭയെക്കാള്‍ എത്രയോ വലിയ പദവിയാണ് പാർലമെൻ്റ് അംഗത്വമെന്നും സുധാകരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ വിമർശനത്തിനെതിരെയും ജി സുധാകരൻ വിമർശനമുന്നയിച്ചു.
ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങള്‍ വിലയിരുത്താനുള്ള സുരേഷ് ഗോപിയുടെ സന്ദർശനത്തിനെതിരെ ജി സുധാകരൻ വിമർശനം ഉന്നയിച്ചു. തന്റെ മണ്ഡലത്തില്‍ പെട്ട സ്ഥലമാണിത്.
അവിടെ സന്ദർശനത്തിനെത്തിയ കാര്യം തന്നെ അറിയിച്ചില്ല. തന്നെ അറിയിക്കാതെ സ്ഥലം സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും സുധാകരൻ ചോദിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.