2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയുമെന്ന് പഠനം,ജനസംഖ്യാ മാറ്റത്തിന് പിന്നിലെ കാരണം ഇത്,

2070ല്‍ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും; ഹിന്ദു ശതമാനം കുറയുമെന്ന് പഠനം,ജനസംഖ്യാ മാറ്റത്തിന് പിന്നിലെ കാരണം ഇത്,

ന്യൂഡല്‍ഹി: 2070 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് പഠനം.

അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത അഞ്ച് പതിറ്റാണ്ടുകളിലും ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമായി തുടരുമെന്നും പഠനം പറയുന്നു. എന്നാല്‍ രാജ്യത്തെ ആകെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ ശതമാനത്തില്‍ നേരിയ കുറവുണ്ടാകുമെന്നാണ് പ്രവചനം. 

2020-ല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 79 ശതമാനമായിരുന്നു ഹിന്ദുക്കള്‍. 2070 ആകുമ്പോഴേക്കും ഇത് 76 ശതമാനമായി കുറയുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, മുസ്ലിം ജനസംഖ്യാ വിഹിതം 15ല്‍നിന്ന് 20 ശതമാനമായി ഉയരുമെന്നും പഠനം പ്രവചിക്കുന്നു

മതവിഭാഗങ്ങളുടെ പ്രായഘടനയും ജനനനിരക്കുമാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളായി പ്യൂ റിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ അപേക്ഷിച്ച് ഇന്ത്യന്‍ മുസ്ലിംകളുടെ ശരാശരി പ്രായം കുറവാണ്. കൂടാതെ, ശരാശരി കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഇതാണ് മുസ്ലിം ജനസംഖ്യ താരതമ്യേന വേഗത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയുടെ ആകെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെങ്കിലും മൊത്തം ജനസംഖ്യയിലെ അവരുടെ ശതമാനത്തില്‍ കുറവുണ്ടാകുമെന്നാണ് പഠനം പറയുന്നത്.

2020ല്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 111 കോടിയായിരുന്നു. 2070 ആകുമ്പോഴേക്കും ഇത് 129 കോടിയായി ഉയരുമെന്നാണ് പ്രവചനം. അതായത് ഏകദേശം 17.6 കോടിയുടെ വര്‍ധന. എന്നാല്‍ മൊത്തം ജനസംഖ്യയിലെ ഹിന്ദുക്കളുടെ വിഹിതം 79 ശതമാനത്തില്‍നിന്ന് 76 ശതമാനമായി കുറയും.

രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തുവിട്ട പഠനത്തിലും ഇന്ത്യയിലെ ഹിന്ദു ജനസംഖ്യാ വിഹിതത്തില്‍ കുറവുണ്ടായതായി വ്യക്തമാക്കിയിരുന്നു. 1950നും 2015നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8 ശതമാനം കുറഞ്ഞതായാണ് അന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. അതേസമയം, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിഹിതം വര്‍ധിച്ചിരുന്നു

ജനസംഖ്യാ മാറ്റത്തിന് പിന്നില്‍ പ്രായഘടനയ്ക്കും ജനനനിരക്കിനും വലിയ പങ്കുണ്ടെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ വിലയിരുത്തല്‍. 2020ല്‍ ഇന്ത്യന്‍ മുസ്ലിംകളുടെ ശരാശരി പ്രായം 24 വയസായിരുന്നു. ഹിന്ദുക്കളുടേത് 29 വയസും. അതായത് മുസ്ലിം ജനസംഖ്യ താരതമ്യേന യുവജനസംഖ്യ കൂടുതലുള്ള വിഭാഗമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഹിന്ദു സ്ത്രീക്ക് ശരാശരി 3.3 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 1.9 ആയി കുറഞ്ഞിട്ടുണ്ട്. 

2025നും 2030നും ഇടയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ശരാശരി 2.3 കുട്ടികളും ഹിന്ദു സ്ത്രീകള്‍ക്ക് 1.8 കുട്ടികളും ഉണ്ടാകുമെന്നാണ് പഠനത്തിലെ പ്രവചനം. എന്നിരുന്നാലും 2070ലും ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗമായി ഹിന്ദുക്കള്‍ തുടരും. രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗത്തിലധികവും ഹിന്ദുക്കളായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു

മുസ്ലിം ജനസംഖ്യയില്‍ ഇന്ത്യ രണ്ടാമതെത്തും

2020ല്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 21.3 കോടിയായിരുന്നു. 2070 ആകുമ്പോഴേക്കും ഇത് 33.4 കോടിയായി ഉയരുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകൂട്ടല്‍. ഇതോടെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തെത്തും. 2020ല്‍ ഇന്തോനേഷ്യയിലായിരുന്നു

 ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യ. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമായിരുന്നു. എന്നാല്‍ 2070 ആകുമ്പോഴേക്കും പാകിസ്ഥാന്‍ ഇന്തോനേഷ്യയെ മറികടന്ന് ഒന്നാമതെത്തുമെന്നാണ് പ്രവചനം.

 പാകിസ്ഥാനിലെ മുസ്ലിം ജനസംഖ്യ 46.1 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയ്ക്ക് പിന്നില്‍ നൈജീരിയ മൂന്നാം സ്ഥാനത്ത് എത്തും. ആഗോള മുസ്ലിം ജനസംഖ്യയില്‍ ഇന്ത്യയുടെ വിഹിതം 9.2 ശതമാനമായിരിക്കുമെന്നും പഠനം പറയുന്നു

ഹിന്ദുക്കളുടെ ജനനനിരക്ക് നിലവില്‍ ജനസംഖ്യാ വിഹിതം സ്ഥിരമായി നിലനിര്‍ത്താന്‍ ആവശ്യമായ നിരക്കിനേക്കാള്‍ താഴെയാണെന്നും മുസ്ലിംകളുടെ ജനനനിരക്ക് അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ കൂടി അതിനുമുകളില്‍ തുടരാനാണ് സാധ്യതയെന്നും അവര്‍ വിശദീകരിച്ചു

ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഈ പ്രവചനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 2020ലെ ജനസംഖ്യാ കണക്കുകളാണ് പഠനത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത്. എന്നാല്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യാ പ്രവണതകളില്‍ മാറ്റങ്ങളുണ്ടാകാം.

 സാമ്പത്തിക സാഹചര്യം, ആരോഗ്യപ്രശ്‌നങ്ങള്‍, കുടിയേറ്റം, സംഘര്‍ഷങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, സാമൂഹിക മാറ്റങ്ങള്‍ തുടങ്ങിയവ ജനസംഖ്യാ വളര്‍ച്ചയെ സ്വാധീനിക്കും. അതിനാല്‍ നിലവിലെ ജനസംഖ്യാ പ്രവണതകള്‍ തുടര്‍ന്നാല്‍ സംഭവിക്കാവുന്ന മാറ്റങ്ങളുടെ സാധ്യതാ ചിത്രമായാണ് പഠനത്തെ കാണേണ്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network