ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
പൗരി ഗഡ്‌വാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്.എസ്.പി) സർവേഷ് പൻവാറാണ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് സൂചന.പൊലീസും ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും എസ്.എസ്.പി. സർവേഷ് പൻവാർ അറിയിച്ചു.
സാവിത്രി ദേവിയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. ഏറെ വേദനാജനകവും ഹൃദയഭേദകവുമായ വാർത്തയാണിതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ കുറിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.