ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശില്‍ ആളിക്കത്തി കലാപം: നാലുമരണം യൂനുസിന്റെ കുടുംബവീടിനു തീയിട്ടു 565 പേര്‍ അറസ്റ്റിൽ,സേനയെ വിന്യസിച്ചു,

ഹസീനയുടെ തിരിച്ചുവരവ് ബംഗ്ലാദേശില്‍ ആളിക്കത്തി കലാപം: നാലുമരണം യൂനുസിന്റെ കുടുംബവീടിനു തീയിട്ടു 565 പേര്‍ അറസ്റ്റിൽ,സേനയെ വിന്യസിച്ചു,

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനായുള്ള നീക്കങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ആളിക്കത്തി കലാപം.

ഹസീനയ്ക്ക് പാസ്‌പോർട്ടും തിരിച്ചറിയല്‍ കാർഡും നിരസിച്ചതോടെയാണ് കലാപം പടർന്നത്. ആക്രമണങ്ങളില്‍ രണ്ടുദിവസത്തിനിടെ നാലുപേർ കൊല്ലപ്പെട്ടു. ബി.എൻ.പി അനുകൂലികളായ രണ്ടു നേതാക്കളും കർഷകദള്‍ നേതാവുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയാണ് രാജ്യവ്യാപക ഉപരോധത്തിനു ആഹ്വാനം ചെയ്തത്. ഇത് പ്രക്ഷോഭമായി മാറുകയായിരുന്നു. 

പൊലീസ് സ്റ്റേഷനുകള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. മുൻ ഇടക്കാല ഭരണത്തലവൻ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികള്‍ കത്തിച്ചു. യൂനുസ് സ്ഥാപിച്ച ഗ്രാമീണ്‍ ബാങ്കിന്റെ 22 ശാഖകള്‍ക്കുനേരെയും ആക്രമണമുണ്ടായി. പിന്നാലം അവാമി ലീഗ് നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ നൂറുല്‍ ഇസ്ലാം നഹിദിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. ധാക്കയില്‍ 24 മണിക്കൂറിനിടെ 565 പേർ അറസ്റ്റിലായി.

2024 ആഗസ്റ്റില്‍ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഹസീന, നിലവില്‍ ഇന്ത്യയിലാണ്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് നീക്കം. പുതിയ പാസ്‌പോർട്ടും തിരിച്ചറിയല്‍ കാർഡും അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അവാമി ലീഗ് കഴിഞ്ഞ 14 മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

അധികാരപ്പോരാട്ടം

അവാമി ലീഗിന്റെ നിരോധനം നീക്കുക, ഹസീനയ്ക്കെതിരായ വിധി പിൻവലിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ റദ്ദാക്കുക എന്നിവയാണ് പാർട്ടിയുടെ പ്രധാന ആവശ്യങ്ങള്‍. ഉപരോധത്തിലൂടെ സർക്കാരിനുമേല്‍ സമ്മർദ്ദം ചെലുത്തുകയും പാർട്ടിയുടെ ജനപിന്തുണ തെളിയിക്കുകയുമാണ് ലക്ഷ്യം.

 അക്രമങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത നീക്കമുണ്ടെന്നാണ് സർക്കാർ ആരോപണം. സുരക്ഷ ശക്തമാക്കാൻ 97 പ്ലാറ്റൂണ്‍ അതിർത്തി രക്ഷാസേനയെ വിന്യസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network