ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ സറേയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്താണ് വെടിവെപ്പുണ്ടായത്. ഗന്പ്രീത് രെഹാല് (23), സുഖ്ജീത് കൗര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 10:38-ഓടെയാണ് ഇരുവരെയും പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളില് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പൊലീസ് കരുതുന്നത്.ഇരുവരും സമീപപ്രദേശമായ ഡെല്‍റ്റയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.കാനഡയിലെ ഏറ്റവും വലിയ കൊലപാതക അന്വേഷണ വിഭാഗമായ 'ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം' കേസ് ഏറ്റെടുത്തിട്ടുണ്ട്.
വെടിവയ്പ്പ് നടന്ന് ഏകദേശം 13 മിനിറ്റിനുശേഷം സമീപത്തുണ്ടായ കാര്‍ തീപിടിച്ചു നശിച്ചു. കൊലപാതകവുമായി ബന്ധമുള്ളവരുടേതാണ് കാറെന്ന് പൊലീസ് കരുതുന്നു. കഴിഞ്ഞ മാസം ലാംഗ്ലി പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളില്‍ 25 വയസ്സുള്ള ഒരു ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സറേയില്‍ താമസിച്ചിരുന്ന തുഷാര്‍ ശര്‍മയാണ് കൊല്ലപ്പെട്ടത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.