യൂത്ത് കോണ്‍ഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി: മെറ്റയ്ക്കെതിരെ സമരവുമായി പ്രവർത്തകർ, ഗണവേഷം ധരിച്ച സക്കര്‍ബര്‍ഗിൻ്റെ ചിത്രവുമായി പരിഹാസം,

യൂത്ത് കോണ്‍ഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി: മെറ്റയ്ക്കെതിരെ സമരവുമായി പ്രവർത്തകർ, ഗണവേഷം ധരിച്ച സക്കര്‍ബര്‍ഗിൻ്റെ ചിത്രവുമായി പരിഹാസം,

ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്.

മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിപ്പെട്ടു. 

ബംഗാളില്‍ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.

ദില്ലിയിലും ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ 'മാർക്ക് ബിജെപി ബ‌ർഗ്' എന്ന് കളിയാക്കി ബാനറുകള്‍ പ്രദർശിപ്പിച്ച്‌ പ്രവർത്തകർ പ്രതിഷേധിച്ചു. ആർഎസ്‌എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളില്‍ ഉണ്ടായിരുന്നത്. നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു.

വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർഗിലുള്ള മെറ്റ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ, ഓഫീസിലേക്ക് അതിക്രമിച്ച്‌ കടന്ന് പൂച്ചട്ടിയടക്കം തകർത്തിരുന്നു. തുടർന്ന് കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് എത്തിയാണ് നീക്കിയത്. 

സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരണ്‍ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു 25 ഓളം വരുന്ന പ്രവർത്തകരുടെ പ്രതിഷേധം. നേതാക്കളുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ ഏഴ് ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

മെറ്റയെ ബിജെപി പുത്രൻ എന്ന് യൂത്ത് കോണ്‍ഗ്രസ് തെലങ്കാന ഘടകം എക്സിലൂടെ വിശേഷിപ്പിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും സംഘടന പറഞ്ഞു. മെറ്റ നട്ടെല്ല് നിവർത്തി നില്‍ക്കണമെന്നും ബിജെപിയുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network