തൃശൂര്‍: രാഷ്ട്രപതിയുടെ സന്ദര്‍ശനം തൃശൂരിലെ ജനങ്ങള്‍ക്ക് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി നല്കാന് കഴിഞ്ഞ സമ്മാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'ഇതിനുമുമ്പ് രാഷ്ട്രപതിമാര്‍ തൃശ്ശൂരില്‍ വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല.
എന്നാല്‍, ഈ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി രാഷ്ട്രപതിയെ തൃശ്ശൂരിലെത്തിക്കാന് സാധിച്ചത് ഒരു പുണ്യമായാണ് ഞാന്‍ കരുതുന്നത്'- സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.രാഷ്ട്രപതി വന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂരിന്റെ പല ഭാഗങ്ങളിലും വഴികള്‍ തെളിഞ്ഞു, ശുചീകരണം നടന്നു, റോഡുകള്‍ പുതുക്കപ്പെട്ടു,
ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കപ്പെട്ടു. തൃശ്ശൂര്‍ മാത്രമല്ല, ഗുരുവായൂരിലും അതുപോലെ സഖാവ് സി. അച്യുതമേനോന് സ്മാരക കോളേജിന്റെ ഹെലിപ്പാഡിലുമെല്ലാം നാളെ ജനങ്ങള്‍ക്ക് ഒരത്യാവശ്യത്തിന് ഉപകരിക്കുന്ന തരത്തിലുള്ള പുതുക്കലുകളും നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കപ്പെട്ടു.
പ്രത്യേകിച്ച് ഗുരുവായൂരില്‍ നടന്ന ഈ മാറ്റങ്ങളെക്കുറിച്ച്, 'രാഷ്ട്രപതിമാരോ ഉപരാഷ്ട്രപതിമാരോ പ്രധാനമന്ത്രിമാരോ എല്ലാ വര്‍ഷവും ഇതുപോലെ ഒന്ന് വന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയേറെ ഗുണം ഉണ്ടായേനെ' എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളില്‍ നിന്നുണ്ടായത്.' -കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി മനസ്സില്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തിരുപ്പരന്കുണ്ട്രത്തിലേക്ക് പോകുന്ന വിവിധ സൈനിക വകുപ്പിലെയും അര്‍ദ്ധസൈനിക വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി കണ്ടു സംസാരിച്ചു. വലിയ ആത്മവിശ്വാസമാണ് നേടാന്‍ സാധിച്ചത്. രഹസ്യസ്വഭാവമുള്ളതുകൊണ്ട് അവരൊന്നും വിട്ടുപറഞ്ഞിട്ടില്ല,
പക്ഷേ എല്ലാ തരത്തിലും മധുരൈ സജ്ജമാകും. വെട്രിവേല്‍ മുരുകന് ഹരോഹര. എന്നെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്. ആ വിശ്വാസത്തിന് മറുപടിയായി, കഴിയുന്ന എല്ലാ നന്മകളും തൃശ്ശൂരിനും കേരളത്തിനും വേണ്ടി ചെയ്യുക എന്നതാണ് എന്റെ കടമ'- സുരേഷ് ഗോപി പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.