ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞു: കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും, കാണാൻ അനുവദിക്കുന്നില്ലെന്ന് പരാതി,

ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞു: കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും, കാണാൻ അനുവദിക്കുന്നില്ലെന്ന് പരാതി,

തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയിൽ ​ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരൻ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

എന്നാൽ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സഞ്ചോ​ഗ് സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിൽ എന്നാണ് സംശയമെന്നും സഞ്ചോ​ഗ് ആരോപിച്ചു. ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടതാണ്. രാത്രിയോടെ റൂമിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകൻ പറഞ്ഞു.

അതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. യാത്ര മുടക്കാനുള്ള നീക്കെമെന്നും ബിജെപി ഇടപെടൽ സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. അതീവ ഗുരുതര സാഹചര്യമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. എംപിയെ തടഞ്ഞുവെയ്ക്കുന്നത് ഗുരുതര സ്ഥിതിയാണ്. ഡോക്ടര്‍ക്കെതിരെ ഇൻകാസിന്‍റെ അഭിഭാഷകൻ ആരോപണമുന്നയിച്ചു. 

ബോസ് വിളിച്ചിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞുവെന്നും അഭിഭാഷകൻ പറഞ്ഞു. ആരാണ് ബോസ് എന്ന് ഡോക്ടറോട് ചോദിച്ചു. കോള്‍ അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന് ഡോക്ടര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network