ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് യുവാക്കളെ പ്രേരിപ്പിച്ചു: സൈനിക താവളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു, ജമ്മു കശ്മീര്‍ 22കാരൻ അറസ്റ്റില്‍,

ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് യുവാക്കളെ പ്രേരിപ്പിച്ചു: സൈനിക താവളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു, ജമ്മു കശ്മീര്‍ 22കാരൻ അറസ്റ്റില്‍,

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഉത്തർപ്രദേശിലെ മീററ്റില്‍ നിന്ന് 22കാരൻ അറസ്റ്റില്‍.

ബനിയാപാഡ സ്വദേശിയായ ഉസൈദ് ഖുറേഷിയെയാണ് മീററ്റ് പോലീസും സ്വാറ്റ് സംഘവും ചേർന്ന് പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും ഭീകര ശൃംഖലയ്‌ക്ക് സഹായം നല്‍കുകയും ചെയ്തെന്ന കേസിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ ജമ്മു കശ്മീർ പോലീസിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

2025 നവംബർ 24ന് ജമ്മുവിലെ ബാഹു ഫോർട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ഉസൈദിന്റെ പങ്ക് പുറത്തുവന്നത്. റിയാസി സ്വദേശിയായ മുഹമ്മദ് സാജിദിനെ നേരത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് മീററ്റിലെ ഉസൈദിലേക്ക് അന്വേഷണം എത്തിയത്. ഏകദേശം പത്തുമാസമായി ഒളിവിലായിരുന്ന ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഭീകരവാദ ശൃംഖലയുമായി ബന്ധപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലൂടെ ഇന്ത്യാവിരുദ്ധവും തീവ്രവാദ സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങള്‍ ഇയാള്‍ നിരന്തരം കണ്ടിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 'ഇബ്നെ ആദം 99' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇയാളുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുമായി ഇയാള്‍ക്ക് ആശയവിനിമയമുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

14 വയസ്സിന് മുകളിലുള്ള കൗമാരക്കാരെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 'ട്യൂഷൻ-40', 'ബ്രിഗേഡ്', 'അല്‍ മുജാഹിദ്' തുടങ്ങിയ പേരുകളില്‍ ഇൻസ്റ്റഗ്രാമിലും എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലും ഗ്രൂപ്പുകള്‍ പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതിലൂടെയാണ് പ്രകോപനപരമായ ഓഡിയോ സന്ദേശങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.

ജമ്മുവിലെ സൈനിക ക്യാമ്പിലോ സൈനിക വാഹനവ്യൂഹത്തിലോ ചാവേറാക്രമണം നടത്താനും ഭീകരൻ പദ്ധതിയിട്ടിരുന്നു. സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാൻ മുഹമ്മദ് സാജദിനെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ സാജിദിന്റെ അറസ്റ്റോടെ പദ്ധതി നടപ്പായില്ല.

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരബന്ധമുള്ള സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധവും അന്വേഷണ പരിധിയിലാണ്. ഇൻസ്റ്റഗ്രാം, വാട്സ്‌ആപ്പ്, സിഗ്നല്‍, സെഷൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ആശയവിനിമയങ്ങള്‍ സുരക്ഷാ ഏജൻസികള്‍ പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേർക്ക് ശൃംഖലയുമായി ബന്ധമുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network