സാൻ ജുവാൻ: സൗന്ദര്യവും ബുദ്ധികൂർമ്മതയുമെല്ലാം മാറ്റുരച്ച വേദിയില്‍ 2026-ലെ വിശ്വസുന്ദരി പട്ടം (75-ാമത് മിസ് യൂണിവേഴ്സ്) സ്വന്തമാക്കി ആതിഥേയ രാജ്യമായ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോ.
മുൻ വിശ്വസുന്ദരിയായ മെക്സിക്കോയുടെ ഫാത്തിമ ബോഷ്, ജെന്നിഫറിനെ കിരീടം അണിയിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നുനെസ് ഫസ്റ്റ് റണ്ണറപ്പായും വെനേസ്വേലയുടെ ക്ലാര വേഗാസ് ഗോട്ട്സ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ മത്സരാർഥികളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ എത്തിയത്.അവസാന റൗണ്ടില്‍ എല്ലാ മത്സരാർഥികള്‍ക്കും മുന്നില്‍ വെച്ചത് ഒരേയൊരു ചോദ്യമായിരുന്നു: ഇപ്പോള്‍ ലോകത്തിന് തങ്ങളുടെ നേതാക്കളില്‍ നിന്ന് എന്താണ് വേണ്ടത്? എന്നതായിരുന്നു ചോദ്യം.
ഇതിന് ജെന്നിഫർ നല്‍കിയ പക്വതയാർന്ന മറുപടിയാണ് കിരീടനേട്ടത്തില്‍ നിർണ്ണായകമായത്. "സഹാനുഭൂതിയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരെ വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്; എന്നാല്‍ ഒരു നേതാവ് സ്വന്തം മൂല്യങ്ങള്‍ക്കായി നിലകൊള്ളുകയും, മാതൃക സൃഷ്ടിക്കുകയും, നിലവാരം ഉയർത്തുകയും വേണം" എന്നായിരുന്നു ജെന്നിഫറിന്റെ വാക്കുകള്‍.
ഈ വിജയത്തോടെ പ്യൂര്ട്ടോ റിക്കോ തങ്ങളുടെ ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടമാണ് സ്വന്തമാക്കിയത്. 1970, 1985, 1993, 2001, 2006 വർഷങ്ങളിലായിരുന്നു ഇതിനുമുൻപ് രാജ്യം ഈ നേട്ടം കൈവരിച്ചത്. കൂടാതെ, സ്വന്തം മണ്ണില്‍ പ്യൂര്ട്ടോ റിക്കോ നേടുന്ന രണ്ടാമത്തെ കിരീടം കൂടിയാണിത്. 2001-ല്‍ രാജ്യം മത്സരത്തിന് ആതിഥേയത്വം വഹിച്ചപ്പോള്‍ ഡെനിസ് ക്വിനോണ്‍സ് വിശ്വസുന്ദരിയായിരുന്നു.
അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ 12-ല്‍ എത്താനാകാതെ പുറത്തായി. സ്വിംസ്യൂട്ട് റൗണ്ടിന് ശേഷം അടുത്ത ഘട്ടമായ ഈവനിംഗ് ഗൗണ്‍ റൗണ്ടിലേക്ക് യോഗ്യത നേടാൻ കെസിയയ്ക്ക് സാധിച്ചില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.