മുംബൈ: ഇൻസ്റ്റഗ്രാം റീൽസ് ഇനി മൊബൈൽ ഫോണിൽ മാത്രമല്ല, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിലും ആസ്വദിക്കാൻ ‘ഇൻസ്റ്റഗ്രാം ഫോർ ടിവി’ (Instagram for TV) ഇന്ത്യയിലെത്തുന്നു.
മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ പരിപാടിയായ ‘ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമി’ലാണ് ഈ പ്രഖ്യാപനം നടത്തിയത്. ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളിൽ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സേവനം ലഭ്യമായി തുടങ്ങും.അനുയോജ്യമായ ടിവി ഉപകരണങ്ങളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിലവിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഒരു ടെലിവിഷനിൽ പരമാവധി അഞ്ച് അക്കൗണ്ടുകൾ വരെ ഉപയോഗിക്കാനാകുന്നതിനാൽ വീട്ടിലെ ഓരോ അംഗത്തിനും അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വീഡിയോകൾ കാണാൻ സാധിക്കും.
കൂടാതെ, ടിവിയിൽ കാണുന്നതിനായി മാത്രമായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങാനും ഒരേ വൈ-ഫൈ ശൃംഖലയിലുള്ള മൊബൈൽ ഫോണിൽ നിന്ന് റീൽസ് ടിവിയിലേക്ക് കാസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്.
മൊബൈൽ ആപ്പിൽ വിരൽ ഉപയോഗിച്ച് സ്ക്രോൾ ചെയ്താണ് റീൽസുകൾ കാണുന്നതെങ്കിൽ, ടിവിയിൽ വീഡിയോകൾ സ്വയം പ്ലേ ചെയ്യുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുക. ടെലിവിഷൻ റിമോട്ട് ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും ഉപയോക്താക്കളുടെ താൽപര്യങ്ങൾ,
ജനപ്രിയ വീഡിയോകൾ, പിന്തുടരുന്ന അക്കൗണ്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ച ചാനലുകളിലൂടെ വീഡിയോകൾ കണ്ടെത്താനും സാധിക്കും. സ്റ്റോറികൾ, ചിത്രങ്ങൾ, കാരൗസൽ പോസ്റ്റുകൾ, വൈഡ് സ്ക്രീൻ ഫോർമാറ്റിലുള്ള ഹൊറിസോണ്ടൽ റീൽസുകൾ എന്നിവയ്ക്കും ഇതിൽ പിന്തുണയുണ്ട്.
കുടുംബത്തോടൊപ്പം ഇരുന്ന് കാണുന്നതിന് അനുയോജ്യമായ രീതിയിൽ പൊതുവായ ഉള്ളടക്ക മാനദണ്ഡങ്ങളും (13+ Content Ratings) കൗമാരക്കാർക്കുള്ള സുരക്ഷാ നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾക്ക് അനുചിതമായ ഉള്ളടക്കങ്ങൾക്കും കമന്റുകൾക്കും നിയന്ത്രണമുണ്ടാകും. ടിവിയിൽ റീൽസ് കാണാൻ ചെലവഴിക്കുന്ന സമയവും കൗമാരക്കാരുടെ പ്രതിദിന സ്ക്രീൻ സമയപരിധിയിൽ ഉൾപ്പെടുത്തുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.